Thiruvambady

എസ് ഐ പി എം ജോയിക്ക് യാത്രയയപ്പു നൽകി

തിരുവമ്പാടി: മുപ്പത്തിരണ്ട് വർഷത്തെ സേവനത്തിനു ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന പോലീസ് സബ് ഇൻസ്‌പെക്ടർ പി എം ജോയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ആയാണ് അദ്ദേഹം വിരമിക്കുന്നത്.

തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റതു മുതൽ സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരേപോലെ പ്രിയങ്കരനായ എസ് ഐ ജോയ് കോവിഡ് മഹാമാരിയുടെ കാലത്തും തന്റെ സഹപ്രവർത്തകർക്കൊപ്പം കർമ്മനിരതനായി സേവനരംഗത്തുണ്ടായിരുന്നു.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ സ്വദേശിയായ പി എം ജോയി പുളിക്കൽ തിരുവമ്പാടി ന്യൂസിന് നൽകിയ സഹകരണം ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

Related Articles

Leave a Reply

Back to top button