Omassery

ഓമശേരിയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒരു കുട്ടിക്ക് ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

പനി, ചർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവർ അടിയന്തിരമായി ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും കുറച്ച് ദിവസത്തേക്ക് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നും കഴിവതും ചൂടു വെള്ളം കുടിക്കണമെന്നും പുറമേ നിന്ന് വെളളം വാങ്ങി കുടിക്കുന്നതും അത്യാവശ്യ സാഹചര്യത്തിലല്ലാതെ പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നതും താൽക്കാലത്തേക്ക് പൊതുജന നൻമക്കായി നിർത്തിവെക്കണമെന്നും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button