Koodaranji

പൂവാറൻതോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ; ആശങ്കക്കൊടുവിൽ കാട്ടുപൂച്ചയെ കണ്ടെത്തി

കൂടരഞ്ഞി: പൂവാറൻതോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപൂച്ചയെ കണ്ടെത്തി. രാവിലെ പൂവാറൻതോട് അങ്ങാടിക്ക് സമീപം നാട്ടുകാരനാണ് ആദ്യം പുലിയെ പോലെ തോന്നിക്കുന്ന കാട്ടുപൂച്ചയെ കണ്ടത്.

വനംവകുപ്പിന്റെ ആർ.ആർ.ടി ടിം പൂവാറൻതോട്ടിലെത്തി നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. രാവിലെയും വൈകിട്ടും ജനവാസ മേഖലയിൽ പുലിയ്ക്ക് സമാനമായി തോന്നിക്കുന്ന കാട്ടുപൂച്ചയെ കണ്ടതൊടെ നാട്ടുകാർ ആശങ്കയിലാവുകയായിരുന്നു.

Related Articles

Leave a Reply

Back to top button