India

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി 25കാരിയായ കശ്മീർ യുവതി. ബോംബെ ഫ്ലൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി ഇറങ്ങിയ അയിഷ അസീസ് ആണ് ഈ നേട്ടത്തിന് അർഹയായത്. 15ആം വയസ്സിൽ സ്റ്റുഡൻ്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ അയിഷ അടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി. 2017ൽ ഇവർ വാണിജ്യ ലൈസൻസും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷങ്ങളിലായി കശ്മീരിലെ സ്ത്രീകൾ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ടെന്ന് അയിഷ എഎൻഐയോട് പറഞ്ഞു. “കശ്മീരി വനിതകൾ ഇപ്പോൾ നല്ല പുരോഗമനം കാഴ്ചവെക്കുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ. കശ്മീരിലെ മറ്റു വനിതകളും മാസ്റ്റേഴ്സോ ഡോക്ടറേറ്റോ ചെയ്യുകയാണ്.”- അയിഷ പറഞ്ഞു.

“ചെറുപ്പം മുതൽ യാത്ര ഇഷ്ടമായതു കൊണ്ടും പറക്കൽ ഇഷ്ടമായതു കൊണ്ടുമാണ് ഞാൻ ഈ മേഖല തിരഞ്ഞെടുത്തത്. ഈ മേഖലയിൽ ഒരുപാട് ആളുകളെ പരിചയപ്പെടാൻ കഴിയും. അതുകൊണ്ടാണ് ഞാൻ ഒരു പൈലറ്റാവാൻ ആഗ്രഹിച്ചത്. 9-5 സമയത്തെ ഡെക്ക് ജോലിയല്ല അത്. കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്.”- അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button