Koodaranji
ഇന്ധന വിലവർദ്ധനവ്: കൂടരഞ്ഞിയിൽ അടുപ്പ് കൂട്ടി കട്ടൻചായ വിതരണം ചെയ്യ്ത് എൽ.ജെ.ഡി

കൂടരഞ്ഞി: എൽ.ജെ.ഡി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ധന വർധനവിനെതിരെ എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് കട്ടൻ ചായ തിളപ്പിച്ച് വിതരണം ചെയ്തു.
കൂടരഞ്ഞി ടൗണിൽ നടന്ന പ്രതിഷേധ പരിപാടി ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി.
സജിപെണ്ണാപറമ്പിൽ,അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്,ജോർജ് പ്ലാക്കാട്ട്,മാത്യു വർഗീസ്, സത്യൻ പനക്കച്ചാൽ, ജിനേഷ് തെക്കനാട്ട് , രാജേഷ് പൊട്ടിയിൽ,സുബിൻ പൂക്കളം, സന്തോഷ് കിഴക്കെക്കര, അബ്ദുൾ ഷുക്കൂർ,അബൂട്ടി കുറ്റിപുറത്ത്, ഷാഫി വെള്ളേങ്ങര, രാധാകൃഷ്ണൻ മേലെപറമ്പിൽ, ജോയ്സ് പെണ്ണപറമ്പിൽ എന്നിവർ പ്രസംഗിച്ചു.






