Thamarassery

കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത തകർന്ന ഭാഗം പൂർണമായും പൊളിച്ചു നീക്കൽ ആരംഭിച്ചു

താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്- കൊല്ലങ്ങൽ റോഡ് റീ ടാറിംഗ് ക്രമക്കേട് നടന്ന ഭാഗം പൂർണമായും പൊളിച്ചുനീക്കാൻ ആരംഭിച്ചു. ക്രമക്കേട് സംബന്ധിച്ച് മജീദ് താമരശ്ശേരി, നവാസ് പ്ലാപ്പറ്റ തുടങ്ങിയവർ മുഖ്യമന്ത്രിക്കും, വിജിലൻസിനും, ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിരുന്നു.

മുഖ്യധാര മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു. വിവിധ സംഘടനകൾ സമരരംഗത്തിറങ്ങുകയും ചെയ്തിരുന്നു, പൊളിച്ച ഭാഗം ഉടൻ റീ ടാർ ചെയ്യും. റോഡു പൊളിക്കലിനെ തുടർന്ന് രൂക്ഷമായ ഗതാഗത കുരുക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.

Related Articles

Leave a Reply

Back to top button