Thiruvambady

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ കോഴിക്കോട് ജില്ല ഓവറോൾ റണ്ണറപ്പായി; മികച്ച പോയിൻ്റും നേട്ടവുമായി മലബാർ സ്പോർട്സ് അക്കാദമി

തിരുവമ്പാടി: സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ല ഓവറോൾ റണ്ണറപ്പായി. കോഴിക്കോട് ജില്ല 441 പോയിൻ്റ് നേടിയപ്പോൾ അതിൽ 310 പോയിൻ്റും മലബാർ സ്പോർട്സ് അക്കാദമിയിലെ കുട്ടികളാണ് നേടിയെടുത്തത്

20 സ്വർണ്ണം, 11 വെള്ളി, 11 വെങ്കലം എന്നിങ്ങനെ നേടി 22 കുട്ടികൾ ദേശീയ മീറ്റിലേക്ക് യോഗ്യത നേടി.

രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലും ശ്രീ ടോമി ചെറിയാൻ സാറിൻ്റെയും സഹ പരിശീലകരുടെയും മലബാർ സ്പോർട്സ് അക്കാദമിയുടെ ഭാരവാഹികളുടെയും അശ്രാന്ത പരിശ്രമത്തിൻ്റെ നേർകാഴ്ചയാണ് ഇന്നത്തെ ഈ വിജയം എന്ന് മലബാർ സ്പോർട്സ് അക്കാദമി കൺവീനർ ടി.ടി. കുര്യൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button