Koodaranji

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 2021-22 വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു

കൂടരഞ്ഞി: കാർഷിക മേഖലക്ക് കൂടുതൽ ഊന്നൽ നൽകിയും, സർവ്വ മേഖലയേയും ഉൾക്കൊണ്ടുകൊണ്ടും. സർവ്വതല സ്പർശിയും, ക്ഷേമകരവും ആയ ബഡ്ജറ്റ് ആണ്, കൂടരഞ്ഞിക്കായി പുതിയ ഭരണ സമിതിക്ക്‌ വേണ്ടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രിമതി മേരി തങ്കച്ചൻ അവതരിപ്പിച്ചത്. 
• കാർഷിക വിപണന കേന്ദ്രം 
വന്യ മൃഗങ്ങളിൽ നിന്നും കൃഷിഭൂമിയെ സംരക്ഷിക്കാൻ ഫെൻസിങ്, ജൈവ വേലി 
• 100ഏക്കറിൽ പുൽ കൃഷി 
• മത്സ്യ കൃഷിക്ക് പ്രത്യേക ധന സഹായം 
• 3 വാർഡുകളിൽ ഹരിത സമൃദ്ധി പദ്ധതി 
• 1250 കുടുംബങ്ങളിൽ സുഫലം പദ്ധതി 
• മുട്ട ഗ്രാമം, പശു ഗ്രാമം, ആട് ഗ്രാമം പദ്ധതികൾ 
• തെങ്ങ്, ജാതി കൃഷിക്ക് പ്രത്യേക ധന സഹായം. തുടങ്ങി നിരവധി പദ്ധതികൾ കാർഷിക മേഖലയിലും. 
• വായോജനങ്ങൾക്ക് പകൽ വീട്, വയോ മിത്രം പദ്ധതി (ഇൻസുലിൻ പോലുള്ള മരുന്നുകൾ സൗജന്യം )

• ബഡ്സ് സ്കൂൾ 
• സ്കൂൾകൾക്ക് സ്പോർട്സ് കിറ്റ് 
• ശാരീരിക വൈകല്യമുള്ളവർക്ക് പെട്ടിക്കട. 
• ഭിന്നശേഷികാർക്ക് സ്വായം തൊഴിൽ പരിശീലനവും, സംരംഭം ആരംഭിക്കാൻ സഹായവും. 
• ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കക്കാടംപൊയിൽ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രാഫ്റ്റ് ഫെസിലിറ്റി സെന്റർ 
• food on wheels മാതൃകയിൽ കക്കാടംപൊയിലിൽ food ടൂറിസം. 
• പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പ്രത്യേക സഹായം. 
• 25 രൂപയുടെ ഉച്ച ഊൺ – ജനകീയ ഹോട്ടൽ 
• പുതിയ വഴി വിളക്കുകൾ -നിലാവ് പദ്ധതി 
• അങ്കനവാടികൾ സ്മാർട്ട്‌ ആക്കുന്ന ക്രാഡിൽ പദ്ധതി. 
• ഗ്രൗണ്ടുകളുടെ നവീകരണത്തിന് തെഴിലുറപ്പിൽ പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഉൾച്ചേരുന്ന സമഗ്രമായ ബഡ്ജറ്റ് അവരണമാണ് നടന്നത്.

Related Articles

Leave a Reply

Back to top button