Omassery
റിയാദില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഓമശേരി സ്വദേശിനികൾ മരണപ്പെട്ടു.

ഓമശ്ശേരി: റിയാദില് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഓമശേരി സ്വദേശിനികൾ മരണപ്പെട്ടു.
20-12-2019-വെള്ളിയാഴ്ച, ദമ്മാമില് നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു.
കോഴിക്കോട് ഓമശേരി സ്വദേശിനി പുത്തൂർ(നാഗാളികാവ് ) മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.
ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്.
റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
കൂടെയുള്ളവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
ഇരുപത്തഞ്ചാം തിയ്യതി നാട്ടിലേക്ക് വരേണ്ടവരായിരുന്നു
രണ്ടു പേരുടേയും മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു
_എൻ കെ എസ് ഗ്രൂപ്പ് കൂടരഞ്ഞി_







