Kozhikode

‘അക്ഷയപാത്രം’ ഭക്ഷണവിതരണം പുനരാരംഭിച്ചു

കോഴിക്കോട് : സിറ്റി ജനമൈത്രി പോലീസും തെരുവിന്റെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന പോലീസ് അക്ഷയപാത്രം സൗജന്യ ഭക്ഷ്യബാങ്ക് പുനരാരംഭിച്ചു. കോവിഡ്‌ വ്യാപനത്തോടെ നിർത്തിവെച്ചതായിരുന്നു. തുടർന്ന് വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്.

കോർപ്പറേഷൻ നികുതി/അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ ഭക്ഷണവിതരണം നിർവഹിച്ചു. ദിവസം 50-ഓളം പേർക്കാണ് ഇവിടെനിന്ന് ഭക്ഷണം വിതരണംചെയ്യുക. സാമൂഹികപ്രവർത്തകൻ ചെറിയാൻ തോട്ടുങ്ങൽ, തെരുവിന്റെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സലീം വട്ടക്കിണർ, ഷെഫീഖ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button