Kozhikode

റേഷൻവ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: സമരം ശക്തമാക്കുമെന്ന് അസോസിയേഷൻ

കൊയിലാണ്ടി: പേരാമ്പ്ര പാലേരി 294 നമ്പർ റേഷൻവ്യാപാരി എ.കെ. കരുണാകരൻ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥന്റെ പേരിൽ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ പ്രക്ഷോഭത്തിൽ. തിങ്കളാഴ്ച ജില്ലയിലെ മുഴുവൻ റേഷൻകടകളും അടച്ചിട്ട് വ്യാപാരികൾ കരിദിനമാചരിച്ചു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനുമുന്നിൽ റേഷൻ വ്യാപാരികൾ നടത്തിയ ധർണ ഓൾ കേരളാ റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, പുതുക്കോട് രവീന്ദ്രൻ, കെ.പി. അഷറഫ്, കെ.കെ.പരീത്, പി.വി.സുധൻ, ഇ.ശ്രീജൻ, ശശി മങ്ങര, യു. ഷിബു, മാലേരി മൊയ്തു, വി.എം. ബഷീർ എന്നിവർ സംസാരിച്ചു.

റേഷൻവ്യാപാരിയുടെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ച് 15 മുതൽ റേഷൻകടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തിരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ഖജാൻജി ഇ. അബൂബക്കർ ഹാജി, സെക്രട്ടറി പി. പവിത്രൻ എന്നിവർ അറിയിച്ചു

Related Articles

Leave a Reply

Back to top button