Kozhikode

ജി​ല്ല​യി​ൽ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1354 പേര് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: അ​വ​ശ്യ സ​ർ​വീ​സു​കാ​രു​ടെ വോ​ട്ടിം​ഗി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ജി​ല്ല​യി​ൽ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1354 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​വ​ശ്യ സ​ർ​വീ​സു​കാ​ർ​ക്കു​ള്ള ത​പാ​ൽ വോ​ട്ട് നാ​ളെ വ​രെ രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​നാ​യി ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​പാ​ൽ വോ​ട്ടി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

ജി​ല്ല​യി​ൽ 4,504 അ​പേ​ക്ഷ​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ച​ത്. ഹാ​ജ​രാ​കാ​നാ​വാ​ത്ത സ​മ്മ​തി​ദാ​യ​ക​ർ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ ആ​ദ്യ​മാ​യാ​ണ് അ​വ​ശ്യ സ​ർ​വീ​സു​കാ​ർ​ക്ക് ത​പാ​ൽ വോ​ട്ടി​ന് അ​വ​സ​രം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്‌​സ്, ജ​യി​ൽ, എ​ക്‌​സൈ​സ്, മി​ൽ​മ, ഇ​ല​ക്‌​ട്രി​സി​റ്റി, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെ​എ​സ്ആ​ർ​ടി​സി, ട്ര​ഷ​റി സ​ർ​വീ​സ്, ഫോ​റ​സ്റ്റ്, കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​വ​റേ​ജി​നു നി​യു​ക്ത​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, വ്യോ​മ​സേ​ന, ഷി​പ്പിം​ഗ് എ​ന്നീ അ​വ​ശ്യ​സേ​വ​ന ജീ​വ​ന​ക്കാ​രാ​ണ് ത​പാ​ൽ വോ​ട്ടി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​ത്.

മ​ണ്ഡ​ലം, ആ​ദ്യ​ദി​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട്, ആ​കെ വോ​ട്ട് എ​ന്നീ ക്ര​മ​ത്തി​ൽ.
വ​ട​ക​ര-​രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 59 -ആ​കെ വോ​ട്ട് 179, കു​റ്റ്യാ​ടി- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 105 -ആ​കെ വോ​ട്ട് 331, നാ​ദാ​പു​രം- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 42 -ആ​കെ വോ​ട്ട് 227, കൊ​യി​ലാ​ണ്ടി- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 141 -ആ​കെ വോ​ട്ട് 499, പേ​രാ​മ്പ്ര- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 171 -ആ​കെ വോ​ട്ട് 661, ബാ​ലു​ശേ​രി- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 183 -ആ​കെ വോ​ട്ട് 642, എ​ല​ത്തൂ​ർ- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 155 -ആ​കെ വോ​ട്ട് 574, കോ​ഴി​ക്കോ​ട് നോ​ർ​ത്ത് -രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 78 -ആ​കെ വോ​ട്ട് 231, കോ​ഴി​ക്കോ​ട് സൗ​ത്ത്- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 37 -ആ​കെ വോ​ട്ട് 105, ബേ​പ്പൂ​ർ- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 56 -ആ​കെ വോ​ട്ട് 123, കു​ന്ന​മം​ഗ​ലം- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 188 -ആ​കെ വോ​ട്ട് 539, കൊ​ടു​വ​ള്ളി-​രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 78 -ആ​കെ വോ​ട്ട് 212, തി​രു​വ​മ്പാ​ടി- രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട് 61 -ആ​കെ വോ​ട്ട് 181

Related Articles

Leave a Reply

Back to top button