Thiruvambady

വട്ടച്ചിറ കോളനി കുടിവെള്ള പട്ടയ വിഷയങ്ങൾക്ക് മുൻഗണ നൽകും; സി.പി ചെറിയ മുഹമ്മദ്

കോടഞ്ചേരി: തിരുവമ്പാടി യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി ചെറിയ മുഹമ്മദ് മലയോര മേഖലയായ കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരി ,നൂറാംതോട്, വട്ടച്ചിറ, തെയ്യപ്പാറ, വലിയകൊല്ലി പ്രദേശങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മിക്ക പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാനം വിഷയം വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കുടിവെള്ള പ്രശ്നങ്ങളുമാണ്.

ജനപ്രതിനിധിയായി തന്നെ തെരഞ്ഞെടുത്താൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയുടെ വിഷയത്തിലും മറ്റ് കുടിവെള്ള, കളിക്കള പ്രശ്നങ്ങളിലും ജനങ്ങളോടൊപ്പം നുറുശതമാനവും ഉണ്ടാവുമെന്നും മൃഗങ്ങൾക്കെപ്പമല്ല കർഷകർക്കെപ്പമാണ് താനെന്നും ഞാനും ഒരു കർഷക പുത്രനാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടച്ചിറ ആദിവാസി കോളനിയിലെ കുടുംബയോഗത്തിൽ കുടിവെള്ള പ്രശ്നത്തോടൊപ്പം അവർ ഉന്നയിച്ച പ്രധാന വിഷയം അഞ്ച് ഏക്കർ ഭൂമി നൽകിയിട്ടും പത്ത് സെൻ്റിന് മാത്രമാണ് പട്ടയം ലഭിച്ചതെന്നും, അത് മൂലം സ്ഥലത്തെ ചെറുമരങ്ങൾ പോലും മുറിക്കവാൻ സാധിക്കുന്നില്ലന്നും, ഫോറസ്റ്റ് ഉദ്യഗസ്ഥർ ഈ വിഷയത്തിൽ കേസെടുക്കുന്നു എന്നും കോളനി നിവാസികൾ പറഞ്ഞു. ഈ വിഷയത്തിൽ കാര്യം പഠിച്ച് വേണ്ടത് ചെയ്യാമെന്ന് കോളനി നിവാസികൾക്ക് സ്ഥാനാർത്ഥി ഉറപ്പ് നൽകുകയും ചെയ്തു.

ജില്ലാ മെമ്പർ ബോസ് ജേക്കബ്, സറഫുന്നി സ ടീച്ചർ, അലക്സ് തോമസ്, രാജേഷ് മാസ്റ്റർ, സണ്ണി കാപ്പാട്ടുമല .ബുഷ്റ ശാഫി, റോയി കുന്നപ്പിള്ളി, ഇബ്രാഹിം തട്ടൂർ, കെ.എം ബഷീർ തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം കുടുംബയോഗങ്ങളിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button