Thamarassery

കലാശക്കൊട്ട് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.

കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെന്നും കമ്മീഷന്‍ വ്യക്തമാക്കി. കലാശക്കൊട്ട് നടത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാകുമെന്നാണ് ആശങ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടികലാശം ഒഴിവാക്കാൻ സി ഐ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന രാഷ്ടീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു
ബൈക്ക് റാലി ഉപയോഗിച്ചു കൊണ്ടുള്ള റോഡ് ഷോയും, പ്രചരണവും നാളെ രാത്രി 7 മണിക്ക് സമാപിക്കും വിധം ക്രമികരിക്കണമെന്നും പിന്നീട് പ്രചരണാർത്ഥം റോഡിൽ കാണുന്ന ബൈക്കുകൾ ഇലക്ഷൻ കമ്മിഷൻ തീരുമാന പ്രകാരം പിടിച്ചെടുക്കുമെന്നും ഇലക്ഷൻ കഴിഞ്ഞെ വിട്ട് കൊടുക്കുകയുള്ളു എന്നും ആയതിനാൽ രാഷ്ട്രീയ പ്രവർത്തകർ കർശ്ശനമായി നിയമം പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു

Related Articles

Leave a Reply

Back to top button