Kozhikode

പയ്യാനക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം.

കോഴിക്കോട്: പയ്യാനക്കലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷം.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കൈയേറി സി.പി.എം അക്രമണം നടത്തുകയായിരുന്നു. അഞ്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

മര്‍ദ്ദനത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ റിയാസ്, അജ്മല്‍, റിസ്‌വാന്‍, ഷിജിന്‍ഷാദ്, ഫിറോസ് എന്നിവര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ റിയാസിനെ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സി.പി.എം മര്‍ദ്ദനത്തില്‍ ഒരു പൊലിസുകാരനും പരുക്കേറ്റു.സംഘര്‍ഷാവസ്ഥകണക്കിലെടുത്ത് സ്ഥലത്തുണ്ടായിരുന്ന പന്നിയങ്കര പൊലിസിന്റെ മുന്നില്‍വച്ച് അക്രമം നടത്തിയിട്ടും ഇവരെ പിടികൂടാന്‍ പൊലിസ് തയാറായില്ല. രക്തംവാര്‍ന്ന് ബോധരഹിതനായ റിയാസിനെ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ തയാറായത്.

Related Articles

Leave a Reply

Back to top button