Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പുന്നക്കൽ വെച്ച് നടത്തിയ 50 പേരുടെ ആർ. ട്ടി.പി. സി.ആർ ടെസ്റ്റിൽ പോസിറ്റീവ് ആയ മൂന്നുപേർ ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.
ഇപ്പോൾ പഞ്ചായത്ത് പ്രദേശത്ത് 112 പേർ ചികിത്സയിലുണ്ട്. ഇവരിൽ 92 പേരും വീടുകളിലാണ്.

ഇന്നത്തെ പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ…
വാർഡ് 3, 9, 11, 13 ഒരാൾ വീതം.
വാർഡ് 6, 14 രണ്ടുപേർ വീതം

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഓലിക്കൽ ട്രൈബൽ കോളനിയിൽ 18 പേർക്ക് ഉൾപ്പെടെ 85 പേർക്ക് ഇന്ന് കോവിഡ് വാക്സിൻ നൽകി.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വച്ച് നാളെ ആന്റിജൻ, ആർ.ട്ടി. പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button