India
ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരു പൈലറ്റിന് ദാരുണാന്ത്യം ഒരാളുടെ നില ഗുരുതരം

കാശ്മീര്‍: ഇന്ത്യന്‍ ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. കശ്മീര്‍-പഞ്ചാബ് അതിര്‍ത്തിക്കടുത്തുള്ള കഠ്വ ജില്ലയിലെ ലഖാന്‍പൂരിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒരു പൈലറ്റ് മരിച്ചു.
ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നിലഗുരുതരമാണ്. എച്ച്എല്‍എല്‍ ധ്രുവാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് വിവരം.







