Mukkam
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സുസജ്ജം

കൊടിയത്തൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സി.എഫ്.എൽ.ടി. സെന്ററുകളിലെ സൗകര്യങ്ങൾ സജ്ജമാക്കി ഭരണ സമിതി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും. കൊടിയത്തൂർ വാദിറഹ്മ സ്കൂൾ, ഹിൽടോപ് പബ്ലിക് സ്കൂൾ , ലൗ ഷോർ സ്കൂൾ തുടങ്ങിയ സെന്ററുകളിലെ സൗകര്യങ്ങളാണ് ഗ്രാമപഞ്ചായത്ത് ഷംലൂലത്ത് , ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് , മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തിയത്. പഞ്ചായത്ത് മെമ്പർമാരായ ടി.കെ അബൂബക്കർ, ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടുമുറി തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.







