Thiruvambady

തിരുവമ്പാടിയിൽ ഇന്ന് വാക്സിനേഷൻ പുനരാരംഭിക്കും; ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം

തിരുവമ്പാടി: കുടുംബാരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്‌സിനേഷൻ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം വാക്സിനേഷൻ സ്വീകരിക്കാനെത്തി വാക്സിൻ ലഭിക്കാതെ മടങ്ങിയവർക്കാണ് മുൻഗണന ലഭിക്കുക. ഇവർക്ക് നൽകിയ ശേഷം ടോക്കൺ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് വാക്സിൻ നൽകും.

വാക്സിനേഷൻ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും ആദ്യഘട്ട വാക്സിൻ ലഭ്യമാവുക. വാക്സിനേഷൻ കേന്ദ്രത്തിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും ഇത്തരത്തിൽ കോവിഡ് പ്രതിരോധം ഉറപ്പിക്കാനുമാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.

നിലവിൽ ഇരുന്നൂറ്റി അൻപതോളം വാക്സിനുകളാണ് ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഇനി മുതൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മറ്റ് ഓൺലൈൻ മാർഗങ്ങൾ വഴിയോ രജിസ്‌ട്രേഷൻ ഉറപ്പാക്കേണ്ടതാണ്.

കോവിഡ് വാക്സിൻ : ഓൺലൈൻ രജിസ്ട്രേഷനുള്ള ലിങ്ക് https://selfregistration.cowin.gov.in

Related Articles

Leave a Reply

Back to top button