Kozhikode

കോവിഡ് വാക്സിൻ: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രേ CPIM വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം നടത്തും

കോ​ഴി​ക്കോ​ട്: സൗ​ജ​ന്യ​വും സാ​ര്‍​വ​ത്രി​ക​വു​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക എ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റി കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വി​ല നി​ര്‍​ണ​യാ​ധി​കാ​രം ന​ല്‍​കു​ക​യും വാ​ക്‌​സി​നേ​ഷ​ന്‍ ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ളു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്പി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രേ 28 ന് ​വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും അ​ണി​ചേ​ര​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

150 രൂ​പ​ക്ക് ലാ​ഭ​ക​ര​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് ന​ല്‍​കാ​മെ​ന്നും മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ക്കാ​മെ​ന്നും നേ​ര​ത്തെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ര്‍ പൂ​നാ​വ​ല്ല ത​ന്നെ സ​മ്മ​തി​ച്ച വാ​ക്‌​സി​നാ​ണി​പ്പോ​ള്‍ 400 -600 രൂ​പ​യാ​ക്കി തീ​രു​മാ​നി​ച്ച​ത്.

മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ജ​ന​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും വ​രു​മാ​ന​മി​ല്ലാ​യ്മ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ കോ​ര്‍​പ്പ​റേ​റ്റ് കൊ​ള്ള​യ്ക്ക് വേ​ണ്ടി വാ​ദി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രും ബി​ജെ​പി നേ​താ​ക്ക​ളും. മ​ല​യാ​ളി​ക​ള്‍ സ്വ​യം ഏ​റ്റെ​ടു​ത്ത വാ​ക്‌​സി​ന്‍ ച​ല​ഞ്ച് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു

Related Articles

Leave a Reply

Back to top button