Kerala

നിലച്ച് ട്രെയിനുകളും; കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, കൊവിഡിനെ തുരത്താന്‍ സജ്ജമായി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഒമ്പത് ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വേളയില്‍ കേരളത്തിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകളും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30ഓളം ട്രെയിന്‍ സര്‍വീസുകളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.

തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍;

02695ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017ഷൊര്‍ണൂര്‍-എറണാകുളം
06018എറണാകുളം-ഷൊര്‍ണൂര്‍
06023ഷൊര്‍ണൂര്‍-കണ്ണൂര്‍
06024കണ്ണൂര്‍-ഷൊര്‍ണൂര്‍
06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791തിരുനല്‍വേലി-പാലക്കാട്
06792പാലക്കാട്-തിരുനല്‍വേലി
06347തിരുവനന്തപുരം-മംഗലാപുരം
06348മംഗലാപുരം-തിരുവനന്തപുരം
06605മംഗലാപുരം-നാഗര്‍കോവില്‍
06606നാഗര്‍കോവില്‍-മംഗലാപുരം
02677ബെംഗളൂരു-എറണാകുളം
02678എറണാകുളം-ബെംഗളൂരു
06161എറണാകുളം-ബാനസവാടി
06162ബാനസവാടി-എറണാകുളം
06301ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281കണ്ണൂര്‍-തിരുവനന്തപുരം
02082തിരുവനന്തപുരം-കണ്ണൂര്‍
06843തിരുച്ചിറപ്പള്ളി-പാലക്കാട്
06844പാലക്കാട്-തിരുച്ചിറപ്പള്ളി
06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

Related Articles

Leave a Reply

Back to top button