Thiruvambady

ഭൂമി തരംമാറ്റം; തിരുവമ്പാടിയിൽ മണ്ണുമാന്തിയന്ത്രം പിടികൂടി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കക്കുണ്ട് മണ്ണൂഞ്ഞിയിൽ വയൽ അനധികൃതമായി തരംമാറ്റുന്നതിനിടെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. പരിശോധനയിൽ മണ്ണുമാന്ത്രിയന്ത്രം പിടികൂടി. കുഴിഞ്ഞാലിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള വയലിലാണ് അനധികൃത തരംമാറ്റ പ്രവൃത്തി നടന്നത്.

അവധിദിവസങ്ങളിൽ ഇവിടെ ഭൂമിതരംമാറ്റ പ്രവൃത്തികൾ നടക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസിൽദാർ എൻ.സി രതീഷിന്റെ നേതൃത്വത്തിൽ മണ്ണ് മണൽ സ്ക്വാഡ് പരിശോധന നടത്തിയത്. മിനി, ജൂബി ജോസഫ്, സുനി എന്നിവരടങ്ങിയ സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Back to top button