Omassery

ഓമശ്ശേരിയിലും നിയന്ത്രണം കടുപ്പിക്കുന്നു

ഓമശ്ശേരി: കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓമശ്ശേരിയിൽ നിയന്ത്രണം കടുപ്പിക്കുന്നു. പോലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റിന്റേയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കും. കടകൾ തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ച കൂടത്തായി ഒന്നാം വാർഡിൽ കടകൾ രാവിലെ 9 മുതൽ വൈകീട്ട്‌ 3 വരെ മാത്രമാണ്‌ തുറന്ന് പ്രവർത്തിക്കുക. ഹോട്ടലുകൾ രാവിലെ 9 മുതൽ വൈകീട്ട്‌ 5 വരെ പാഴ്സലുകൾ മാത്രമേ ഉണ്ടാകൂ.

ജനപ്രതിനിധികളുടേയും വ്യാപാരികളുടേയും പോലീസ്‌ ഉദ്യോഗസ്ഥരുടേയും സംയുക്തയോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്‌ദുൾ നാസർ അധ്യക്ഷനായി.എം.എം. രാധാമണി, യൂനുസ്‌ അമ്പലക്കണ്ടി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, സബ് ഇൻസ്പെക്ടർ എ. രഘുനാഥൻ എന്നിവർ സംസാരിച്ചു. നിലവിൽ ഓമശ്ശേരി പഞ്ചായത്തിൽ 135 പോസിറ്റീവ്‌ കേസുകളാണുള്ളത്‌. ആഴ്ചയിൽ അഞ്ചുദിവസവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ്‌ ടെസ്റ്റ്‌ സൗജന്യമായി നടത്തുന്നുണ്ട്

Related Articles

Leave a Reply

Back to top button