Omassery

പെട്രോളിയം വില വർദ്ധനവ്; കേരളാ കോൺഗ്രസ് (ബി) പ്രതിഷേധ സമരം നടത്തി

ഓമശ്ശേരി: പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (ബി) ഓമശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹനം തള്ളി പ്രതിക്ഷേധിച്ചു.

പ്രതിഷേധ സമരം കേരളാ കോൺഗ്രസ് (ബി) കോഴിക്കോട് ജില്ലാ വർക്കിങ്ങ് പ്രസിഡണ്ട് സാലിഹ് കൂടത്തായ് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാർ അടിക്കടി ഇന്ധന വില ഉയർത്തുന്നതു മൂലമുണ്ടാക്കുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാകും. ഇന്ധന വിലവർദ്ധനവുകാരണമുണ്ടാകുന്ന ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുകയെന്ന് സാലിഹ് കൂടത്തായി ചൂണ്ടിക്കാട്ടി.

വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.

ബഷീർ.പി.പി. അദ്ധ്യക്ഷത വഹിച്ചു

Related Articles

Leave a Reply

Back to top button