Mukkam

കേരള മദ്യനിരോധന സമിതി നിവേദനം നൽകി

മുക്കം: ലഹരിക്കെതിരെ ബോധ്യം നല്കുന്നതിനായി അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകത്തിൽ ലഹരി സംബന്ധമായ അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലയിലെ മുക്കം എ.ഇ.ഒയ്‌ക്ക് നിവേദനം നൽകുകയും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു.

സംസ്ഥാന പ്രസിഡന്റ് കെ.പി ദുര്യോധനൻ, ഡോ.കെ മുരളീധരൻ നായർ, ഡോ.ജി സജി, ദാമോദരൻ കോഴഞ്ചേരി, എ.കെ മുഹമ്മദ്, റസിയ ടീച്ചർ. നീന, ഒ.സി മുഹമ്മദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Related Articles

Leave a Reply

Back to top button