Local

മുക്കം നഗരസഭ നടപ്പാക്കുന്ന ആർച്ച പദ്ധതിയിൽ ഇനിമുതൽ കുങ് ഫു പരിശീലനവും

മുക്കം : കൗമാരക്കാരായ പെൺകുട്ടികൾക്ക്‌ സ്വരക്ഷയ്ക്കായി ആയോധനപരിശീലനം നൽകുന്നതിന് മുക്കം നഗരസഭ നടപ്പാക്കുന്ന ആർച്ച പദ്ധതിയിൽ ഇനിമുതൽ കുങ് ഫു പരിശീലനവും.

മുക്കം ഫുട്ബോൾ അക്കാദമിയുമായി സഹകരിച്ച് മാമ്പറ്റ സാംസ്കാരിക നിലയത്തിലാണ് പരിശീലനം. കുങ് ഫു വിൽ ആറാം ഡിഗ്രി ബ്ലാക്ക് ബെൽറ്റും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ മധു കീരിപൊയിലാണ് മുഖ്യപരിശീലകൻ.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്കാണ് പ്രവേശനം നൽകുക. പദ്ധതി നഗരസഭാചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി അവതരണവും ട്രെയിനർ മധുഗിരി പൊയിൽ പരിശീലന വിശദീകരണവും നൽകി.

ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ വസന്തകുമാരി, രജനി, നൗഫൽ മല്ലശ്ശേരി, പ്രിൻസ് മാമ്പറ്റ, സി.ഇ.ഒ. അബ്ദുൽ ബഷീർ, ഷണ്മുഖൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button