കോവിഡ് പ്രതിരോധം; കര്‍ശന നിയന്ത്രണങ്ങള്‍ കൂടുന്നു

തിരുവമ്പാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ;
പുതുപ്പാടി ഗ്രാമപഞ്ചായത്ത് – വാർഡ് 9, 21
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് – വാർഡ് 9
കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങൾ;
കാരശ്ശേരി ഗ്രാമപഞ്ചായത്ത് – വാർഡ് 1, 10
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് – വാർഡ് 1
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് – വാർഡ് 13
മുക്കം മുനിസിപ്പാലിറ്റി – ഡിവിഷൻ 12, 9
പുതുപ്പാടി ഗ്രാമപഞ്ചായത്ത് – വാർഡ് 5,12,1,15,18,19,20,3,4,6,7,8
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് – വാർഡ് 13,14
ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരുവിധ കൂടിചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ് മണിവരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം രാത്രി 7:30 വരെ നടത്താം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം. വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 50 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.







