Pullurampara

കാളിയാംപുഴ പാലത്തിൻറെ അപ്രോച്ച് റോഡിൽ ഗർത്തം; ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പി.ഡബ്ല്യു.ഡി

പുല്ലൂരാംപാറ: തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപോയിൽ റോഡിലെ കാളിയാംപുഴ പാലത്തിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിൽ ആയതിനെ തുടർന്നാണ് നടപടി.

മേഖലയിലെ പ്രധാന പാതയായതിനാൽ തന്നെ ചരക്കു നീക്കത്തിനും മറ്റും വാഹനങ്ങൾ ഇതുവഴി കടന്നുപോകേണ്ടത് അനിവാര്യമാണ്. നിലവിൽ ഹെവി വാഹനങ്ങൾ തിരുവമ്പാടി-തമ്പലമണ്ണ-തൊട്ടുമുഴി വഴി പുല്ലൂരാംപാറ എത്തേണ്ട അവസ്ഥയാണുള്ളത്. കൈതപ്പോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണം താറുമാറായി കിടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്.

തിരുവമ്പാടി-പുന്നക്കൽ റോഡിൽ വഴിക്കടവ് പാലത്തിലും ഗതാഗത നിയന്ത്രണം നിലനിൽക്കുന്നതിനാൽ അതുവഴിയും ഭാരവാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ-പൊന്നാങ്കയം റോഡ് പ്രവൃത്തി നടക്കുന്നതും ഇതുവഴി പോകുന്നതിന് തടസ്സം സൃഷ്ടിക്കും.

1965 നിർമ്മിച്ച കാളിയാംപുഴ പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് പുതുക്കി പണിയണം എന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി.

Related Articles

Leave a Reply

Back to top button