Mukkam

തെങ്ങ് കൃഷിക്ക് വളം സബ്സിഡി കൃഷിഭവൻ വഴി നൽകുന്നു

കൊടിയത്തൂർ: 2021 -22 വാർഷിക പദ്ധതിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കുന്ന തെങ്ങ് കൃഷി പ്രോത്സാഹനം പദ്ധതിക്ക് ഗുണഭോക്തൃ ലിസ്റ്റ് രൂപീകരിക്കുന്നു.

താൽപര്യമുള്ളവർ വാർഡ് അംഗങ്ങൾ വഴി പേരുവിവരങ്ങൾ നൽകാം. 18000 തെങ്ങുകൾക്കാണ് ഈ വർഷം ആനുകൂല്യം വിഭാവനം ചെയ്തിരിക്കുന്നത്. രാസവളത്തിന് 50 ശതമാനം നിരക്കിലും ജൈവ വളം കുമ്മായം എന്നിവക്ക് 75 ശതമാനം നിരക്കിലും ആനുകൂല്യം ലഭിക്കും.

ലിസ്റ്റിൽ ഉൾപ്പെട്ട കർഷകരിൽ നിന്നും പദ്ധതി നിർവ്വഹണ സമയത്ത് രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സ്വീകരിക്കും. രേഖകൾ പരിശോധിച്ച് കൃഷിഭവൻ അനുവദിച്ച അംഗീകൃത വളക്കടകളിൽ നിന്നും വളം വാങ്ങി ബിൽ കൃഷിഭവനിൽ ഹാജരാക്കണം. സബ്സിഡി ഗുണഭോക്താക്കൾക്ക് അക്കൗണ്ടിൽ നേരിട്ട് നൽകും.

കൊടിയത്തൂർ പഞ്ചായത്ത് പരിധിയിൽ സ്വന്തമായി കൃഷിഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് സാഹചര്യത്തിൽ ഗ്രാമസഭകൾ സാധ്യമല്ലാത്തതിനാൽ സമയ ബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതിനായാണ് പഞ്ചായത്ത് ഇത്തരത്തിൽ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നത്. താൽപര്യമുള്ള കർഷകർ ( 30-5-21 )നു മുൻപായി പേരുവിവരങ്ങൾ പഞ്ചായത്ത് മെമ്പർമാർക്ക് നൽകേണ്ടതാണ്.

Related Articles

Leave a Reply

Back to top button