Kerala

കൂടുതല്‍ ഇളവുകള്‍; ആരാധനാലയങ്ങളില്‍ 40 പേര്‍, തിങ്കള്‍ കടകള്‍ തുറക്കാം

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ

► ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച ഡി വിഭാഗത്തിലുള്ള
പ്രദേശങ്ങളിൽ കടകൾ തുറക്കാൻ അനുമതി നൽകി.

► എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ മറ്റ് കടകൾ തുറക്കാൻ അനുമതിയുള്ള
ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും തുറകാകം

► ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തണം

► എ, ബി പ്രദേശങ്ങളിൽ നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗ് അനുവദിക്കും

► ഇലക്ടോണിക് ഷോപ്പുകൾ,
ഇലക്ട്രോണിക് റിപ്പയറിംഗ് ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ എന്നിവയ്ക്ക് എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുറക്കാം

► തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മുതൽ രാത്രി 8 വരെ

►വിശേഷ ദിവസങ്ങളിൽ
ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശിക്കാം

► ആരാധനാലയങ്ങളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും
എടുത്തവരായിരിക്കണം

നിലവിൽ എ വിഭാഗത്തിൽ (ടിപിആർ അഞ്ചിൽ താഴെ) 86 തദ്ദേശ സ്ഥാപനങ്ങളുണ്ട്. ബി കാറ്റഗറിയിൽ (ടിപിആർ 5–10വരെ) 392 സ്ഥാപനം. സി വിഭാഗത്തിൽ (ടിപിആർ 10–15വരെ) 362 സ്ഥാപനം. ഡി വിഭാഗത്തിൽ (ടിപിആർ 15ന് മുകളിൽ) 194 തദ്ദേശ സ്ഥാപനം. എൻജിനീയറിങ് പോളിടെക്നിക്ക് സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ ഹോസ്റ്റൽ സൗകര്യം നൽകേണ്ടതുണ്ടെന്നും, കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Back to top button