Thiruvambady
പാമ്പിഴഞ്ഞപാറയിൽ മിനിമാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ മുൻ എം എൽ എ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ട് തുക ചിലവഴിച്ചു നിർമ്മിച്ച മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന് വാർഡ് മെമ്പർ അപ്പു കോട്ടയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജി ഫിലിപ്പ്, മുഹമ്മദാലി കണ്ണാട്ടിൽ, നിസാർ, റാഷിദ് തുടങ്ങിയവർ സംസാരിച്ചു.







