Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 18 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 50 പേരുടെ ആൻ്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 12 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 173 പേർ ചികിത്സയിൽ കഴിയുന്നു.
വാർഡ് 1, 17 എന്നിവയിൽ 6 പേർക്ക് വീതവും വാർഡ് 16ൽ 4 പേർക്കും വാർഡ് 9, 8 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 55 പേർക്ക് കോവിഡ് വാക്സിനേഷൻ നല്കി.







