Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ടെസ്റ്റിൽ 8 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാർഡ് 1, 3, 13, 14, 15, 17 ൽ ഒരാൾക്ക് വീതവും വാർഡ് 2 ൽ 2 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 188 പേർ ചികിത്സയിലാണ്. ഇതിൽ 172 പേർ വീടുകളിൽ കഴിയുന്നു.
നാളെ തൊണ്ടീമ്മൽ ഗവണ്മെന്റ് എൽ.പി സ്കൂളിൽ വച്ചു ആർ. ടി. എ സി.ആർ /ആന്റിജിൻ ടെസ്റ്റ് ഉണ്ടായിരിക്കും. ഇന്ന് 90 പേർക്ക് ഉൾപ്പെടെ ഇതുവരെ 14504 പേർക്ക് പഞ്ചായത്ത് പ്രദേശത്ത് വാക്സിനേഷൻ നൽകി







