Thiruvambady
തുമ്പക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ മുതൽ

തിരുവമ്പാടി: തുമ്പക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം നാളെ (31-03-2022-വ്യാഴം) മുതൽ 06:04-2022- ബുധൻ വരെ നടത്തും.
നാളെ രാവിലെ 6ന് സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് 1008 നാളികേരത്തിന്റെ മഹാഗണപതിഹോമം നിർവഹിക്കും.
വൈകിട്ട് 3ന് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ എത്തിയശേഷം താലപ്പൊലിയോടെ തുമ്പക്കോട്ട് ക്ഷേത്രത്തിൽ എത്തും.
ഒന്നാം തിയ്യതി 7 മണിക്ക് സാംസ്കാരിക സമ്മേളനം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. രണ്ടാം തിയ്യതി നാമാർചന. മൂന്നാം തിയ്യതി 7.30ന് നൃത്ത സന്ധ്യ. നാലാം തിയ്യതി വൈകിട്ട് പ്രഭാഷണം. അഞ്ചാം തിയ്യതി 7.30ന് പഴയ കാല പ്രവർത്തകരെ ആദരിക്കൽ. ആറാം തിയ്യതി 6.30ന് ശ്രീകൃഷ്ണ പ്രതിഷ്ഠ. ലക്ഷം ദീപം തെളിക്കൽ. 7.30ന് ഗാനമേള. എന്നിവ നടക്കും







