Thottumukkam

കൊടിയത്തൂർ പഞ്ചായത്തിലെ കർഷകശ്രീ ജേതാവ് ബേബി ചേട്ടനെ ആദരിച്ചു

തോട്ടുമുക്കം: 2021 ആഗസ്റ്റ് 17 ചിങ്ങം ഒന്ന് കർഷക ദിനാ ചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിലെ മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുത്ത തോട്ടുമുക്കം സ്വദേശി തോട്ടുങ്കൽ ബേബി ചേട്ടനെ ആദരിച്ചു.

മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച ബേബി ചേട്ടനെ തോട്ടുമുക്കം ഇടവകയും, കത്തോലിക്കാ കോൺഗ്രസ്‌ തോട്ടുമുക്കം യൂണിറ്റും ചേർന്ന് സംയുക്തമായാണ് ആദരിച്ചത്. മികച്ച കർഷകനുള്ള അവാർഡിന് ബേബി ച്ചേട്ടൻ അർഹനാണ് എന്നും. കുറഞ്ഞ കാർഷിക ഭൂമിയിൽ സമ്മിശ്ര വിളകളും, കേരളത്തിന്‌ പരിചിതമല്ലാത്ത വിവിധ പഴവഗ്ഗങ്ങളും പരീക്ഷിച്ചു വിജയിച്ച കൃഷി രീതികൾ യുവ തലമുറക്ക് പ്രെചോതനമാകട്ടെ എന്ന് ഫാ : ആന്റോ മൂലയിൽ പറഞ്ഞു.

തോട്ടുമുക്കം ഇടവകക്കുവേണ്ടി വികാരിയച്ചനും, ട്രെസ്റ്റിമാരായ കിഷോർ കാക്കനാട്ടും, സാബു വടക്കേപടവിലും, ചേർന്ന് മൊമെന്റോയും എ കെ സി സിക്ക് വേണ്ടി താമരശ്ശേരി രൂപതാ വൈസ് പ്രസിഡന്റ്‌ തോമസ് മുണ്ടപ്ലാക്കലും, യൂണിറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്തുംകൂടിയും ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ ഷാജു പനക്കൽ , ട്രെഷറർ ജിയോ വെട്ടുകാട്ടിൽ , റെജി മുണ്ടപ്ലാക്കൽ, സിജോ തെക്കേക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button