Koodaranji

മരഞ്ചാട്ടിയിൽ വാക്സിൻ കേന്ദ്രം ആരംഭിക്കണം; എൽ.ഡി.ഫ്

കൂടരഞ്ഞി: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ മരഞ്ചാട്ടി, തോട്ടക്കാട് മേഖലയിലെ ജനങ്ങൾക്ക് ഉപയോഗപ്രദമായ് വാക്സിൻ എടുക്കാൻ മരംഞ്ചാട്ടിയിൽ വാക്സിൻ കേന്ദ്രം അനുവദിക്കണമെന്ന് എൽ.ഡി.ഫ് പാർലമെന്ററി പാർട്ടി ആവശ്വപെട്ടു.

ഇപ്പോൾ സർക്കാർ അനുവദിച്ച പ്രത്യേക കേന്ദ്രം നോർത്ത് കാരശ്ശേരിയിലാണ് പ്രവർത്തിക്കുന്നത് എന്നും. നിരവധി ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് 20 കിലോമീറ്ററോളം യാത്ര ചെയ്താലേ ഇവിടെ എത്താൻ കഴിയുകയുള്ളു എന്നും. വാഹനം ഇല്ലാത്തവർ ഈ കോവിഡ് കാലത്ത് ഓട്ടോ പിടിച്ചാണ് പലരും ഇവിടെ എത്തുന്നത് എന്നും. വലിയ സാമ്പത്തിക പ്രയാസവും മാനസ്സിക ബുദ്ധിമുട്ടുമാണ് ഇത് മൂലം 5, 6 വാർഡുകളിലെ ജനങ്ങൾ അനുഭവിക്കുന്നത് എന്നും. ഇതിന് പരിഹാരമായ് മരഞ്ചാട്ടി കേ(ന്ദമായ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വാക്സിൻ കേ(ന്ദം തുടങ്ങണം എന്നും യോഗം അവിശ്യപെട്ടു.

എം.ആർ സുകുമാരൻ അധ്യക്ഷനായച്ചടങ്ങിൽ. KP ഷാജി, കെ.ശിവദാസൻ ,ജിജി താ സുരേഷ്, ഷിജി സിബി, EP അജിത്ത്, കെ.കെ നൗഷാദ്, ശ്രുതി കമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button