Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ച് തിരുന്നാൾമഹോത്സവം ഇന്ന് സമാപിക്കും

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ എഴുപതാം തിരുന്നാൾമഹോത്സവംഇന്ന്സമാപനമാകും നാലുദിവസങ്ങളിലായി അമിത ആർഭാടങ്ങൾ ഒഴുവാക്കി നടന്ന തിരുന്നാളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത് .ഇന്നലെ രാത്രി നടന്ന തിരുനാൾ പ്രദക്ഷിണം മതേതരത്വത്തിന്റെ പ്രതികമായി മാറി ജാതി മത ഭേതമന്യേ ആയിരങ്ങളാണ് പ്രദക്ഷിണത്തിൽ അണിചേർന്നത് .ശിങ്കാരിമേളം ,ഡിജിറ്റൽ തമ്പോലാ ,നാസിക് ടോൺ എന്നി വാദ്യമേളങ്ങൾക്ക് കാഴ്ച്ചക്കാർ ഏറെയായിരുന്നു .
‘ശബ്ദത്തിൽ മറ്റുള്ള വാദ്യ ഉപകരണങ്ങളെ ബഹുദൂരം പിന്നിലാക്കി ഡിജിറ്റൽ തംബോലാ ഇത്തവണയും യുവാ ക്കളുടെയും കാഴ്ച്ചക്കാരുടെയും മനം കവർന്നു .
മുൻവർഷങ്ങളെ അപേക്ഷിച്ച് തിരുന്നാൾ കച്ചവടക്കാർ ,ജിലേബി,ജാഗീരി കച്ചവടക്കാർ എന്നിവരുടെ എണ്ണം കുറവായിരുന്നു വെങ്കിലും പതിവു പൊലെ ബലൂൺ കച്ചവടക്കാരും, ഐസ്ക്രിം കച്ചവടക്കാരും ഇത്തവണയും കളം നിറഞ്ഞു .

സമാപന ദിനമായ ഇന്ന് രാവിലെ 6 മണിക്ക് ദിവ്യബലി [‌ റവ.ഫാ.ആന്റോ കാരയ്ക്കാട്ട് ]

8 മണിക്ക് ദിവ്യബലി [ റവ.ഫാ.ജിമ്മി ആലുങ്കൽ]

10 മണിക്ക് രൂപതയിലെ നവ വൈദികർ നേതൃത്തം നൽകുന്ന ആഘോഷമായ തിരുന്നാൾ കുർബ്ബാന
തുടർന്ന്പ്രദക്ഷിണം ,സമാപനാശീർവ്വാദം

Related Articles

Leave a Reply

Back to top button