Kerala

സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് നടത്താന്‍ അനുമതി നല്‍കി. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

അതേസമയം അധിക നിരക്ക് ആയിരിക്കും അന്തര്‍ ജില്ലാ സര്‍വീസുകള്‍ക്ക് ഈടാക്കുക. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കുകയും ചെയ്യും. അതേസമയം അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തല്‍ക്കാലം അനുമതി നല്‍കിയിട്ടില്ല. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും തീരുമാനം എടുക്കുക

Related Articles

Leave a Reply

Back to top button