Kodanchery

കോടഞ്ചേരി സെൻറ് ജോസഫ്സിന്റെ വിജയം പ്രശംസനീയം;എം എൽ എ ലിന്റോ ജോസഫ്

കോടഞ്ചേരി : കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈവർഷത്തെ എസ് എസ് എൽ സി വിജയം പ്രശംസനീയമാണെന്ന് എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുശതമാനം വിജയത്തിനു പുറമെ പരീക്ഷയെഴുതിയ കുട്ടികളിൽ പകുതിയിലധികം കുട്ടികൾക്കും ഫുൾ എ പ്ലസ് ലഭിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.

199 കുട്ടികളാണ് ആകെ പരീക്ഷ എഴുതിയത്.ഈ കൊറോണക്കാലത്ത് ധാരാളം പ്രതിസന്ധികളെ തരണം ചെയ്ത് ഇത്ര മികച്ച വിജയം കൈവരിക്കുന്നതിന് പരിശ്രമിച്ചവിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും മാനേജ്മെന്റിനെയും അഭിനന്ദിക്കുന്നതായി കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് പറഞ്ഞു.

ഈ വിജയം കോടഞ്ചേരി പഞ്ചായത്തിന്റെ അന്തസ്സ് ഉയർത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അഭിപ്രായപ്പെട്ടു. അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ, പ്രിൻസിപ്പാൾ ഷിവിച്ചൻ മാത്യു,വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.ടി.എ വൈസ് പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ എന്നിവർ പങ്കെടുത്തു.പ്രധാനാധ്യാപകൻ വിജോയ് തോമസ്, മിനിമോൾ സിറിയക്, സീന റോസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button