Mukkam
മുക്കം നഗരസഭയില്‍ രണ്ടുമാസം പ്രായമായ മുട്ടക്കോഴികളെ വിതരണം ചെയ്തു

മുക്കം: നഗരസഭയില്‍ രണ്ടുമാസം പ്രായമായ മുട്ടക്കോഴികളെ വിതരണം ചെയ്തു. ജനറല്‍ വിഭാഗത്തില്‍ 330 പേര്‍ക്കും എസ് സി വിഭാഗങ്ങള്‍ക്ക് 80 പേര്‍ക്കുമാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. ജനറല്‍ വിഭാഗത്തിന് പത്ത് വീതവും പട്ടികജാതി വിഭാഗക്കാര്‍ക്ക് 25 വീതവുമുള്ള യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. 2021- 22 സാമ്പത്തികവര്‍ഷം 770 പേര്‍ക്ക് മുട്ടക്കോഴികളെ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കുറ്റിപ്പാല അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ പി ടി ബാബു വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദിനി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുബീന, കൗണ്‍സിലര്‍ ബിന്നി മനോജ് വെറ്റിനറി ഡോക്ടര്‍ കൃഷ്ണ സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.







