Thiruvambady

തിരുവമ്പാടി-കോടഞ്ചേരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ ഇലഞ്ഞിക്കൽ സിലോൺ കടവ് പാലം മുതൽ തമ്പലമണ്ണ പാലം വരെയുള്ള റീച്ച് ടാറിങ് പ്രവർത്തി ആരംഭിക്കുന്നതിനാൽ മാർച്ച് 11 ശനിയാഴ്ച മുതൽ പൂർണ്ണമായി ഗതാഗത തടസ്സം നേരിടാൻ സാധ്യതയുണ്ട്. അഞ്ചര മീറ്റർ വീഥിയിൽ ഒറ്റ സ്ട്രെച്ചിലാണ് ടാറിങ് പ്രവർത്തി നടക്കുക.

ആയതിനാൽ കോടഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മുറംപാത്തി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പുല്ലുരാംപാറ പള്ളിപ്പടി വഴിയും തിരുവമ്പാടിയിൽ നിന്ന് വരുന്ന വാഹനങ്ങളും പുല്ലുരാമ്പാറ റോഡ് വഴി തിരിച്ചും യാത്രക്ക് ഉപയോഗിച്ച് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button