Koodaranji
സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചരിത്രാഭിമുഖം നടത്തി

കൂടരഞ്ഞി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചരിത്രാഭിമുഖം നടത്തി. റിട്ടയേർഡ് ഹയർ സെക്കണ്ടറി അധ്യാപകനും, ചരിത്രപണ്ഡിതനും, സാമൂഹ്യ-സാംസ്കാരികപ്രവർത്തകനുമായ ശ്രീ വി.എ. ജോസ് അമ്യത മഹോൽസവത്തിന്റെ ഭാഗമായി അഭിമുഖത്തിൽ പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ വളരെ ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്ത അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് വിശദമായി മറുപടി നൽകി.
സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സജി ജോൺ , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി എൽസമ്മ .കെ.സി, സി. ബീനാമോൾ കെ.ജെ, ശ്രീമതി അഞ്ജു കുരുവിള, ശ്രീ ഷിന്റോ മാനുവൽ എന്നിവർ പ്രസംഗിച്ചു.