Kodanchery

ഊർജസംരക്ഷണറാലി ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെയും CEDയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ ബോധവൽക്കരണ റാലിയും ഒപ്പു ശേഖരണവും പ്രതിജ്ഞയും, മാസിന്റെ നേതൃത്വത്തിൽ കൊടുവള്ളി നിയോജകമണ്ഡലം ബ്ലോക്ക് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.

ശ്രേയസ് ഡയറക്ടർ ഫാദർ ജേക്കബ് ചുണ്ടക്കാട് അദ്ധ്യക്ഷം വഹിച്ചു, ജില്ലാ മെമ്പർ അംബിക മംഗലത്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ പതാക കൈമാറി പ്രോഗ്രാം ഓഫീസർ ലിസി റെജി, എം സുൽഫിക്കർ, ഷിബു തോമസ്, ഗ്രേസികുട്ടി വർഗീസ് എന്നിവർ സംസാരിച്ചു.

ഊർജ്ജം സംരക്ഷിക്കൂ വരും തലമുറയ്ക്കായി കരുതി വെക്കൂ എന്ന സന്ദേശവുമായി താമരശ്ശേരി ടൗണിലൂടെ കടന്നുപോയ റാലിക്ക് ജോസഫ് കുറൂർ, രാജു വള്ളിക്കാട്ടിൽ, ഓമന സണ്ണി, ഇന്ദിര ദിവാകരൻ, ജെസി രാജു, മേരി ജോർജ് എന്നിവർ നേതൃത്വം നൽകി ഇ എം സി ഒബ്സർവർ നീതു ചന്ദ്രൻ റാലി വിലയിരുത്തി സംസാരിച്ചു

Related Articles

Leave a Reply

Back to top button