Mukkam

‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിന്‍; രാത്രി നടത്തം സംഘടിപ്പിച്ചു

മുക്കം: നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയിനിന്റെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വനിത ശിശുവികസന വകുപ്പിന്റെയും ഐ സി ഡി എസ് കുന്ദമംഗലം പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മുക്കം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. ചാന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം അഡിഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. മണാശ്ശേരിയില്‍ നിന്നും ആരംഭിച്ച് മുക്കം പാലത്തിനു സമീപം ദീപം തെളിയിച്ച് സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലി പരിപാടി അവസാനിച്ചു.

ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റീജ ടി പി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രജിതാ പ്രദീപ്, നഗരസഭ കൗണ്‍സിലര്‍മാരായ ബിന്ദു, രജനി, വിജുന മോഹനന്‍, വസന്ത കെ, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മഹിളാ സംഘടന പ്രതിനിധികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button