ThiruvambadyVideos

മലബാർ സ്പോർട്സ് അക്കാദമി താരങ്ങക്ക് ‘യുവ’ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ജഴ്സികൾ നൽകി

പുല്ലൂരാംപാറ: ജില്ലാതല അമച്വർ അത്ലറ്റിക് മീറ്റിലും ക്രോസ്കൺട്രി മീറ്റിലും ഉന്നത പോയിന്റ് നിലകളോടെ ചാമ്പ്യൻ പട്ടം നിലനിർത്തിയ മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്ക്സ്യൂട്ട് അടക്കമുള്ള സമ്പൂർണ ജഴ്സി കിറ്റുകൾ നൽകി, കിറ്റിൻ്റെ പ്രകാശനവും, വിതരണവും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു.

പുല്ലൂരാംപാറ ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘യുവ’യാണ് ഇത്തവണ താരങ്ങൾക്ക് ജേഴ്സി കിറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഒരു കായികതാരത്തിന് 2500 രൂപ വിലവരുന്ന കിറ്റുകളാണ് സ്പോൺസർ ചെയ്തതെന്ന് യുവ പ്രതിനിധികൾ പറഞ്ഞു.

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി, പുല്ലൂരാംപാറ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിൽ, അക്കാദമി ചീഫ് കോച്ചും യുവ ചെയർമാനുമായ ടോമി ചെറിയാൻ, അക്കാദമി ചെയർമാൻ ജോസ് മാത്യു, സ്കൂൾ കായിക അദ്ധ്യാപിക ജോളി തോമസ്, വിദ്യാർത്ഥി പ്രതിനിധി അഥീന കെ.വി, ജോജോ കാഞ്ഞിരക്കാടൻ, അലീഷ ജോബി, അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button