Thiruvambady

കുന്ദമംഗലം-വെള്ളന്നൂർ 33KV ലൈനിലെ തകരാർ; ഭാഗികമായി വൈദ്യുതി തടസ്സം നേരിടും

തിരുവമ്പാടി: കെ.എസ്.ഇ.ബിയുടെ കുന്ദമംഗലം-വെള്ളന്നൂർ 33KV അണ്ടർഗ്രൗണ്ട് ലൈൻ പൊട്ടിയതിനെത്തുടർന്ന് മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം നേരിടുന്നു. രാവിലെ 9 മണിയോടെ ജെ സി ബി ഉപയോഗിച്ച് കുഴി എടുക്കുന്നതിനിടെയാണ് ലൈൻ പൊട്ടിയത്.

വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വൈകുന്നേരം 6 മണിയോടുകൂടി മാത്രമേ പൂർണ്ണമായും തകരാർ പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നും, ജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പലയിടങ്ങളിലും താൽകാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വോൾട്ടേജ് വ്യതിയാനം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Back to top button