Puthuppady

പുതപ്പാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഉൽഘാടനം ചെയ്തു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് വികസനരേഖ തയ്യാറാക്കുന്നതിനും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സബ്ബ് പ്ലാൻ തയ്യാറാക്കുന്നതിനും 2022-23 വാർഷിക പദ്ധതിയുടെ നിർദ്ദേശങൾ സ്വീകരിക്കുന്നതിനും പുതപ്പാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ഈണ്ടാപ്പുഴ മിൽക്ക് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസി: അഡ്വ. ആയിഷക്കുട്ടി സുൽത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്നവർക്കിംഗ് ഗ്രൂപ്പ് യോഗം കൊടുവള്ളി ബ്ലോക്ക് പഞ്ചാ.പ്രസിഡൻറ് ബാബു കളത്തൂർ ഉദ്ഘാടാനം ചെയ്തു. ഗ്രാമ പഞ്ചാ. വൈസ് പ്രസിഡൻറ് ഷംസീസീർ പോത്താറ്റിൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ ബീവി, ബിജുചേരപ്പനാട്ട്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.സുനീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു താന്നിക്കാക്കുഴി ,ബ്ലോക്ക് മെമ്പർ ബുഷ്റ ഷാഫി, ഗ്രാമ പഞ്ചാ. മെമ്പർമാരായ ഷിൻജോ തൈക്കൻ, അമൽ രാജ്, ഗീത കെ.ജി, ഷംസു കുനിയിൽ, ഡോ.സീതു പൊന്നു തമ്പി, ഷാഫി വളഞ്ഞ പറ, ഗ്രാമ പഞ്ചാ: സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button