Thamarassery

ട്രാഫിക് നിയന്ത്രണം കാരണം താമരശ്ശേരി അപ്പാടെ കുരുങ്ങി

താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ സിമന്റ്കട്ട വിരിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇവിടെ നടപ്പാക്കിയ ട്രാഫിക് നിയന്ത്രണം കാരണം താമരശ്ശേരി അപ്പാടെ ഗതാഗതക്കുരുക്കിലമർന്നിരിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ന് രാവിലെ മുതൽ താമരശ്ശേരി ടൗൺ സാക്ഷ്യം വഹിക്കുന്നത് ..

താമരശ്ശേരി ടൗണിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ പരപ്പൻപൊയിൽ മുതൽ പുല്ലാഞ്ഞിമേട് വരെയും, സംസ്ഥാന പാതയിൽ കൂടത്തായ് പാലം മുതൽ കോരങ്ങാട് വരെയും ചില സമയങ്ങളിൽ മണിക്കൂറുകളോളം ഇടവിട്ട് വാഹനങ്ങൾ കുരുങ്ങിക്കിടന്നു , ഇതിന് പുറമെ താമരശ്ശേരി ടൗണിലേക്കെത്തുന്ന എല്ലാ റോഡുകളും , ചെറിയ ഇടവഴികൾ പോലും ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി.

ഇന്ന് താമരശ്ശേരിയിലേക്ക് പലവിധ ആവശ്യങ്ങൾക്കായ് വന്നവരും, ,
ഇന്നിതിലേ പല വാഹനങ്ങളിലുമായി
കടന്നു പോയവരും അഴിയാക്കുരുക്കിലകപ്പെട്ടു വലഞ്ഞു …

ചുട്ടുപൊള്ളുന്ന വെയിലിൽ വാഹനങ്ങൾക്കുള്ളിൽ ഇരുന്നവരുടെ അവസ്ഥ ദയനീയമായിരുന്നു , പലരും കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞു ..

വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും ,
തിരിച്ച് വയനാട്ടിലേക്കുമുള്ള യാത്രക്കാരാണ് ശരിക്കും പെട്ടു പോയത് , ചുങ്കം കടക്കാതെ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ കുരുക്കിലകപ്പെടാൻ തന്നെയായിരുന്നു
ഇവരുടെ വിധി , പുല്ലാഞ്ഞിമേട് വഴി വാഹനങ്ങൾ കടത്തി വിട്ടെങ്കിലും ഇതൊന്നും ഒരു പരിഹാരമേ അല്ലായിരുന്നു …..

താമരശ്ശേരി ടൗണിൽ നിന്നും
കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ
പുതിയ ചുങ്കം ബൈപ്പാസ് റോഡ് വഴിയും , മുക്കം ഭാഗത്തേക്കുള്ള വാഹനങ്ങൾ കാരാടി ബൈപ്പാസ് വഴിയും കടത്തിവിട്ടതിനാൽ ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ വലിയ പ്രയാസങ്ങളില്ലാതെ കടന്നു പോയി.

കട്ട വിരിക്കൽ പൂർത്തിയാവുന്നത് വരെ
വരും ദിനങ്ങളിലും തിരക്കിലമർന്ന് താമശ്ശേരി മറ്റൊരു ബ്ലോക്ക് പഞ്ചായത്തായി മാറും …..

എസ്.വി.സുമേഷ്
താമരശ്ശേരി

news from Sumesh Sv

Related Articles

Leave a Reply

Back to top button