Thiruvambady

വായനാദിനത്തിൽ നോക്കുത്തിയായി തിരുവമ്പാടി പഞ്ചായത്ത് ലൈബ്രറി

തിരുവമ്പാടി: ജൂൺ 19ന് കേരളം വായനാ ദിനമാചരിക്കുമ്പോൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ലൈബ്രറി തീർത്തും അനാഥമായ നിലയിലാണുള്ളത്. പൊതുജനങ്ങൾ പത്രങ്ങൾ, ബുക്കുകൾ എന്നിവ വായിക്കുന്നതിനായി ആശ്രയിക്കുന്ന പ്രധാന കേന്ദ്രം നിലവിലെ പഞ്ചായത്ത് ഭരണസമതി തിരിഞ്ഞു നോക്കാതെ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണുള്ളതെന്നും കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് ലക്ഷങ്ങൾ മുടക്കി പുതുക്കിപണിത ലൈബ്രറിയും, ഓഡിറ്റോറിയവും പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുകയാണെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

ലൈബ്രറിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് ഉടൻ പ്രവർത്തനയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങൾ നടത്തുമെന്നും ഡി വൈ എഫ് ഐ ഈസ്റ്റ് മേഖല കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി ജിബിൻ പി ജെ, അജയ് ഫ്രാൻസി, നിസാർ സി എം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button