Thiruvambady

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം സമുചിതമായി ആഘോഷിച്ചു. രാവിലെ വ്യാപാരഭവൻ പരിസരത്ത് ദേശീയപതാക ഉയർത്തി തുടർന്ന് പായസം വിതരണം ചെയ്തു.

വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ ദിനസന്ദേശവും 2022
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യാപാരി കളുടെമക്കളായവിദ്യാർത്ഥികളെഅനുമോദിക്കുകയുംഉപഹാരങ്ങൾനൽകുകയുംചെയ്തു. ചടങ്ങിൽ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെതോമസ് അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സുമിത് കുമാർ മുഖ്യാതിഥി ആയി.

യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും വൈസ് പ്രസിഡന്റ് സണ്ണി തോമസ്, എബ്രഹാം ജോൺ, അബ്ദുൽ ഗഫൂർ, പി.ടി.ഹാരിസ്എന്നിവർ പ്രസംഗിച്ചു. ഫൈസൽചാലിൽ, ടി.ആർ.സി.റഷീദ്, നദീർ.ടി.എ.,വിജയമ്മ, ഗീത മോഹൻ, ഝാൻസി മാത്യു, മിനി രാജ്, ശശീന്ദ്രൻ, യൂസുഫ്, രഘു നാഥ്, ഫാത്തിമ, ആയഷ, എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button